

തിരുവനന്തപുരം: ലഹരി ഉപയോഗം വിലക്കിയതിന് മകനും പെൺസുഹൃത്തും ചേർന്ന് അമ്മയെ മർദിച്ചു. തിരുവനന്തപുരം പാലോടാണ് സംഭവം നടന്നത്. വിതുര മേമല സ്വദേശിയായ 57-കാരി മെഴ്സിയെയാണ് മകനും സുഹൃത്തും ചേർന്ന് ആക്രമിച്ചത്.
അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശിു സംഗീത ദാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ അനൂപും സംഗീതയും മെഴ്‌സിയെ മര്‍ദിച്ച് റോഡിലേക്ക് വലിച്ചിഴച്ച് മർദിച്ചു. കൂടാതെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.