കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്.ദൃശ്യം എഐ ക്യാമറയിൽ പതിഞ്ഞതോടെ ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. മാർച്ച് 10-ാം തീയതിയായിരുന്നു സംഭവം നടന്നത്.
മലപ്പുറത്ത് നിന്ന് കുടുംബവുമൊത്ത് കുറ്റ്യാടിയിലേക്ക് പോകും വഴി കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിനെ മടിയിലിരുത്തിയെന്നാണ് മുസ്തഫ നൽകുന്ന വിശദീകരണം. എന്നാൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ കുഞ്ഞിനെ നിർത്തി വണ്ടിയോടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിലൂടെ മറ്റ് റോഡ് ഉപയോക്താക്കൾക്ക് കൂടി അപകടം സൃഷ്ടിക്കുമെന്ന് അധകൃതർ പറയുന്നു.
എഐ കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.