നീലേശ്വരം: നീലേശ്വരം നഗരത്തിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. എന്നാൽ പൊട്ടിയ പൈപ്പ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതിയും നൽകുന്നില്ല. ഇത് കാരണം വൻതോതിൽ കുടിവെള്ളം പാഴായി പോവുകയാണ്. നീലേശ്വരം താലൂക്ക് ആശുപത്രി പേരോൽ വള്ളിക്കുന്നിലെ ചക്ലിയാ സങ്കേതം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കുടിവെള്ള വിതരണ പൈപ്പാണ് നീലേശ്വരം -ഇടത്തോട് റോഡരികിൽ റെയിൽവേ മേൽപ്പാലത്തിന് കിഴക്ക് ഭാഗത്ത് പൊട്ടിയത്. പൊട്ടിയ പൈപ്പ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പിനോട് അനുമതി തേടിയെങ്കിലും നൽകിയിട്ടില്ല. ഈറോഡ് വീതി കൂട്ടി ടാർ ചെയ്യാൻ കെ ആർഎ ഫ് ഡി അനുമതി നൽകിയിട്ടുണ്ട്. റോഡ് പണി എടുക്കുന്ന സമയത്ത് മാത്രമേ റോഡ് കിളച്ച് പൈപ്പ് നന്നാക്കാൻ പറ്റൂ എന്നാണത്രേ പൊതുമരാമത്ത് വകുപ്പ് പറയുന്നത്. ഇതുകാരണം ആശുപത്രിയിലേക്കുള്ള കുടിവെള്ളം വിതരണം മുടങ്ങുന്നു എന്ന് മാത്രമല്ല ലിറ്റർ കണക്കിന് കുടിവെള്ളം പാഴായി പോവുകയും ചെയ്യുകയാണ്. പൊട്ടിയ പൈപ്പ് നന്നാക്കി കുടിവെള്ളം പാടായി പോകുന്നത് തടയാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.