നാടകങ്ങൾ കാലികപ്രശ്നങ്ങളെ അടയാളപ്പെടുത്തുന്ന ഉന്നതമായ കലയാണെന്ന് പൂരക്കളി അക്കാദമി അംഗവും ഫോക് ലോർ അക്കാഡമി യുവപ്രതിഭ അവാർഡ് ജേതാവുമായ വി. പി. പ്രശാന്ത് പറഞ്ഞു.
അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റി നവംബർ 27 മുതൽ ഡിസംബർ 2 വരെ നടത്തുന്ന അഖില കേരള നാടകോത്സവത്തിൻ്റെ ഭാഗമായി അമ്പലത്തറ ഇലഞ്ഞിമരചോട്ടിൽ നടന്ന യുവസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ രാജേഷ് സ്കറിയ അദ്ധ്യക്ഷനായി . സിനിമാ രംഗത്തും നിരവധി ടെലിവിഷൻ ചാനലുകളിൽ കോമഡിഷോകൾ നടത്തി ശ്രദ്ധേയനായ
മുകേഷ് ഒ.എം. ആർ മുഖ്യാതിഥിയായി.
ഡോ: സി. കെ. സബിത , വി. എം. മൃതുൽ മീങ്ങോ ത്ത് എന്നിവർ ആശംസ നേർന്നു.
രതീഷ് അമ്പലത്തറ, ശരത് അമ്പലത്തറ , കെ. പി. ബാലൻ ,
ജയരാജ് കണ്ണോത്ത് ,മനോജ് കുമാർ. എൻ,സരിജബാബു ,സി. ജയ, ശ്രീകല ചെറുവലം, ബാലഗോപാലൻ ഇരിയ, വിപിൻ എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതി കൺവീനർ പി. വി. ജയരാജ് സ്വാഗതവും രാജൻ ചെറുവലം നന്ദിയും പറഞ്ഞു.സംഗീത വാഴക്കോട് , തീർത്ഥ പത്മകുമാർ,
ഗംഗാധരൻ തട്ടുമ്മൽ, ഷൈലജ പേരൂർ, ശശി മലയാക്കോൾ, മാധവി കാന ത്തുങ്കാൽ, ആയുഷ് മോൻ എന്നിവർ നാടൻപാട്ടുകൾ ആലപിച്ചു.