പെരിയ കേന്ദ്ര സർവകലാശാലയിലെ റിട്ട. പ്രൊഫസർ മട്ടന്നൂർ പഴശ്ശിസൂര്യാംശ് വീട്ടിൽ ഡോ.സുരേഷ് കെ പി (66) അന്തരിച്ചു. പഴശ്ശി ഈസ്റ്റ് എൽ പി സ്കൂൾ മാനേജർ ആയിരുന്ന പരേതനായ കെ പി അച്യുതൻ മാസ്റ്ററുടെയും പരേതയായ പാഞ്ചു ടീച്ചറുടെയും മകനാണ്. ഭാര്യ: ആർ കെ വൈജയന്തി(റിട്ട. പ്രിൻസിപ്പൽ ഗവൺമെൻറ് എച്ച് എസ് എസ് ചാവശ്ശേരി). മക്കൾ: യശ്വന്ത് ,ശാശ്വത്. മരുമകൾ: മഹിത. സഹോദരങ്ങൾ:കെ പി സതീശൻ മാസ്റ്റർ, കെ പി സത്യാനന്ദൻ, പരേതനായ അഡ്വ. കെ പി സർവ്വോത്തമൻ, കെ പി സേതുനാഥ്.
ഭൗതിക ശരീരം നാളെ ( 31 -5 -24 വെള്ളിയാഴ്ച) രാവിലെ പത്തുമണി മുതൽ പഴശ്ശിയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും സംസ്കാരം വൈകുന്നേരം 5 മണിക്ക് മട്ടന്നൂർ നഗരസഭയുടെ പൊറോറ നിദ്രാലയത്തിൽ
Tags: death