അധ്യാപനം,കലാസാഹിത്യ പ്രവർത്തനം, സംഘാടനം തുടങ്ങി ബഹുമുഖമേഖലകളിൽ പ്രവർത്തിക്കുന്ന ഡോ. സുനിൽകുമാർ കോറോത്തിന് ശ്രേഷ്ഠഭാരതപുരസ്ക്കാരം. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയാണ് ശ്രേഷ്ഠഭാരത പുരസ്ക്കാരം നൽകി ആദരിച്ചത്. എറണാകുളം ശിക്ഷക് സദനിൽ വെച്ചു നടന്ന റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനത്തിൽ വെച്ച് മുൻ മന്ത്രി ഡൊമിനിക് പ്രസൻ്റേഷൻ പുരസ്ക്കാരം സമ്മാനിച്ചു.