തൃശൂർ ഗവ: സ്കൂളിലെ ഹയർ സെക്കന്ററി അധ്യാപകനും, ദീർഘകാലം തച്ചങ്ങാട് ഹെസ്കൂളിലെ അധ്യാപകനുമായിരുന്നു ഡോ: സുനിൽകുമാർ കോറോത്തിനെ തച്ചങ്ങാട് സൗഹൃദ കൂട്ടായ്മ ആദരിച്ചു.തച്ചങ്ങാട് ഗവ:ഹൈ സ്കൂളിലെ അകാദമിക, അക്കാദമികേതര നേട്ടങ്ങൾക്കും തൃശൂർ കാട്ടൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഭൗതീക നേട്ടങ്ങൾക്കും ചുക്കാൻ പിടിച്ച സുനിൽകുമാർ കോറോത്തിനെ നീലേശ്വരം നെയ്തൽ ലേഷ്യർ പാർക്കിൽ നടന്ന ചടങ്ങിലാണ് ആദരിച്ചത് .
തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂൾ മുൻ പി ടിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉപഹാരം നൽകി. ക്ഷേമകാര്യ ബോർഡ് ജില്ല കോഡിനേറ്റർ ബി. ശിവ പ്രസാദ്, സജീവൻ വെങ്ങാട്ട് എന്നിവർ മുഖ്യ അതിഥികളായി. അശോകൻ,കെ.ടി അനിൽ , സുരേഷ് തച്ചങ്ങാട്, വേണു അരവത്ത്, എ.വി ശിവപ്രസാദ്, ദാമോധരൻ.ടി വി, ശുഐബ് കൊണ്ടോട്ടി, ജയേഷ് കൃഷ്ണ, എന്നിവർസംസാരിച്ചു. വി.വി മുരളിസ്വാഗതം പറഞ്ഞു. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ. ശുഐബ് കൊടുവള്ളിയുടെ നേതൃത്ത്വത്തിൽ സംഗീത വിരുന്നും നടന്നു