നീലേശ്വരം: ഡോക്ടർസ് ഡേയോടനുബന്ധിച്ച് നീലേശ്വരം ടൗൺ ലയൺസ് ക്ലബ് ഡോ. സിറിയക് ആന്റണിയെ ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പി.വി.കുമാരന്റ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് കേബിനറ്റ് അഡ്വൈസർ ലയൺ വി.കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ കബിനറ്റ് സെക്രട്ടറിമാരായ കെ.എ. രഘുനാഥ്, ബിന്ദു രഘുനാഥ്, മുൻ പ്രസിഡണ്ടുമാരായ രമേശൻ നായർ , ഗോവിന്ദൻ കീലത്ത് , സെക്രട്ടറി ബാബു കരി ങ്ങാട്ട്, ട്രഷറർ രവീന്ദ്രൻ , സതീശൻ, സത്യൻ, സുരേഷ കക്കാട്ട്, ഇന്ദിരാ കുമാരൻ , ലക്ഷ്മി ബാബു , എന്നിവർ സംബന്ധിച്ചു.