The Times of North

Breaking News!

പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ   ★  ഉത്സവാന്തരീക്ഷത്തിൽ സ്കൂൾ വാർഷികാഘോഷം നടന്നു   ★  കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു അന്തരിച്ചു   ★  ബസ്സിൽ നിന്നും നാടൻ തോക്കിന്റെ തിരകൾ പിടികൂടി   ★  റൂറൽ ഫുട്‌ബോൾ അസോസിയേഷൻ കേരള: എം എം ഗംഗാധരൻ ജനറൽ സെക്രട്ടറി   ★  ഉദിനൂർ ബാലഗോപാലൻ മാസ്റ്ററെ അനുമോദിച്ചു   ★  ഫോണുകൾക്കും ലാപ്പുകൾക്കും ടാബുകൾക്കും മുന്നിൽ അടയിരിക്കേണ്ടതല്ല അവധിക്കാലം   ★  മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ   ★  കുറുന്തിൽ കൃഷ്ണൻ മാധ്യമ പുരസ്കാരം ടി.ഭരതന്   ★  46 കാരന്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയനട്ട് അഗ്നി രക്ഷാ സേന സാഹസീകമായി മുറിച്ചു മാറ്റി

ഡോ. പി എ ജോസഫ് തൊഴിലാളികളെ സ്നേഹിച്ച നേതാവ്: പി മണികണ്ഠൻ നായർ

 

കോൺഗ്രസ് പ്രസ്ഥാനത്തിന് കീഴിൽ തൊഴിലാളി വർഗ്ഗ സംഘടനകളെ കെട്ടിപ്പടുത്താൻ ജീവിതം മാറ്റിവെച്ച നേതാവായിരുന്നു ഡോ. പി.എ. ജോസഫ് സർ. അദ്ദേഹത്തിന്റെ വേർപാടിന് ഒരു വർഷം തികയുമ്പോൾ കോൺഗ്രസിനും ഐഎൻടിയുസിക്കും ഉണ്ടാക്കിയിരിക്കുന്ന വിടവ് ഇപ്പോഴും നികത്താൻ ആയിട്ടില്ല കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയ ജീവിതം ആരംഭിച്ച് ജോസഫ് സാർ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി, കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ശോഭിച്ച അദ്ദേഹം കെ. കരുണാകരൻ്റെ അടുത്ത് അനുയായിയായികൂടിയായിരുന്നു.
തോട്ടം, മരമുറി, കയറ്റിറക്ക്, അങ്കണവാടി, ആശാവർക്കർ, മത്സ്യ-മാംസ വിതരണം, കെട്ടിടനിർമ്മാണം, മോട്ടോർ, അലക്ക്, ഫോറസ്റ്റ്, ഷോപ്പ്, ക്ഷീര കർഷകർ, മരുന്നുവിൽപ്പന, ടൂറിസം, ഹോട്ടൽ, കെ.എസ്.ഇ.ബി, അന്യദേശ തൊഴിലാളികൾ എന്നീ സർവ്വ മേഖലകളിലും തൊഴിലാളികളെ സംഘടിതരാക്കുവാൻ നേതൃത്വപരമായ പങ്കാണ് ജോസഫ് സാർ വഹിച്ചത് തൊഴിലാളി മേഖലയിലെ തന്റെ നേതൃ പാടവം കൊണ്ട് ഐഎൻടിയുസി സംസ്ഥാന തലത്തിലും ദേശീയതലത്തിലും വളർന്നു. അഖിലേന്ത്യ പ്ലാൻ്റേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ പ്രസിഡൻ്റ് അഖിലേന്ത്യ ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ വർക്കിംങ്ങ് പ്രസിഡൻ്റ് ഇൻഡ്യൻ നാഷ്ണ‌ൽ ബിൽഡിംങ്ങ്, കൺസ്ട്രക്ഷൻ ഫോറസ്റ്റ് വുഡ് വർക്കേഴ്‌സ് ഫെഡറേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ഐഎൻടിയുസി അഖിലേന്ത്യ സെക്രട്ടറി, വർക്കിംങ്ങ് കമ്മിറ്റി അംഗം,
ഇന്ത്യൻ പ്ലാന്റേഷൻ ഇൻ്റസ്ട്രിയൽ കമ്മിറ്റി അംഗം, സ്പെയസസ് ബോർഡ് മെമ്പർ, ടി ബോർഡ് മെമ്പർ എന്നീ പദവികൾ വഹിച്ച അദ്ദേഹം റജിസ്ട്രേഷനും അഫിലിയേഷനുമുള്ള പത്ത് യൂണിയനുകളുടെ പ്രസിഡൻ്റ് 6 അഖിലേന്ത്യ യൂണിയനുകളുടെ പ്രസിഡൻ്റ് എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. നിയമപഠനം പൂർത്തിയാക്കിയെങ്കിലും അദ്ദേഹം കോടതിയിൽ പ്രാക്ടീസിന് പോകാൻ തയ്യാറായിരുന്നില്ല.

ബഹുഭാഷാചാതുര്യവും അസാമാന്യമായ പ്രസംഗ പാഠവും തൊഴിലാളി നേതാക്കളിൽ നിന്നും തോമസ് സാറേ വ്യത്യസ്തമാക്കി. കേരളത്തിലും വിദേശത്തും നടത്തിയ പ്രസംഗങ്ങൾ ലേഖനങ്ങൾ, ചർച്ചകൾ സാമൂഹ്യമായ ഇടപെടലുകൾ ക്രിസ്ത‌്യൻ സഭയുടെ ഉന്നതസമിതികളിലെ പ്രസംഗങ്ങൾ തുടങ്ങിയവയിലൂടെ കഴിവു തെളിയിച്ച അദ്ദേഹത്തിന് അമേരിക്കയിലെ ഡെയ്‌സ്പ്രിഗ് യൂണിവേഴ്‌സിറ്റി ഡോക്‌ട റേറ്റ് നൽകി ആദരിച്ചു.പത്തുവർഷം മുമ്പ് 2014 ഒക്ടോബർ 11,12 തീയതികളിൽ കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് ജോസഫ് സാറിന്റെ നേതൃത്വത്തിൽ സംസ്ഥാന ക്യാമ്പ് സംഘടിപ്പിക്കാനുള്ള അപൂർവ്വ സൗഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ട്.അന്നാണ് ജോസഫ് സാറുമായി ഏറ്റവും അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചത്. ഒരു യഥാർത്ഥ തൊഴിലാളി നേതാവ് എങ്ങനെയാകണമെന്ന് പാഠമാണ് ജോസഫ് പഠിപ്പിച്ചു തന്നത് . മരണംവരെ അദ്ദേഹവുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുവാൻ കഴിഞ്ഞു എന്നത് ഒരു അനുഗ്രഹമായി ഞാൻ കാണുന്നു. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞു പോയ പ്രിയപ്പെട്ട ജോസഫ് സാറിന്റെ ആത്മാവിന് മുന്നിൽ അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു….

Read Previous

കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം

Read Next

അഭിലാഷിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73