
തൃക്കരിപ്പൂർ:കൂടുതൽ സ്ത്രീധനമായി സ്വർണവും പണവും നൽകണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിക്കുന്ന ഭർത്താവിനെതിരെ ചന്തേര പോലീസ് കേസെടുത്തു. പരിയാരം നിരൂമ്പ്രത്തെ ജലീലിന്റെ മകൻ ജൗഹാർ ബിലാൽ (36) നെതിരെയാണ് പോലീസ് കേസെടുത്തത് ഭാര്യ പടന്ന കടപ്പുറം ബീച്ചേരി പാട്ടിലെത്തി അബിത ( 38 )യുടെ പരാതിയിലാണ് കേസ് 2017 മെയ് 14-നാണ് ഇവരുടെ വിവാഹം നടന്നത് പിന്നീട് 2018 ജനുവരി 6 മുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നു എന്നാണ് അബിതയുടെ പരാതി.