
കാസർകോട്: ലൈഫ്പദ്ധതിയിൽ ഉൾപ്പെട്ടെന്ന് അധികൃതർ പറഞ്ഞതിനെ തുടർന്ന് താമസിച്ചിരുന്ന വീട് പൊളിച്ച് പെരുവഴിയിലായ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ അടുക്കത്ത് ബയൽ കോട്ടവളപ്പിൽ സാവിത്രിക്ക് “അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ” (എ ബി സി ഫൗണ്ടേഷൻ) നിർമ്മിച്ചു നൽകുന്ന വീടിന് കട്ടിള വെച്ചു. ദുബായിലെയും ഖത്തറിലെയും പ്രമുഖ പ്രവാസി വ്യവസായികളും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, അദ്ധ്യാത്മിക മേഖലയിലെ നിറ സാന്നിധ്യങ്ങളായ വിജയൻ രാമൻ കരിപ്പോടി , ഖത്തർ കൃഷ്ണൻ കുന്നിൽ നീർച്ചാൽ എന്നിവരുടെ സാന്നിധ്യത്തിൽ അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, തളങ്കര പുലിക്കുന്ന് ഭഗവതി സേവ സംഘം പ്രസിഡണ്ട് എൻ. സതീഷ്, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ, അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഗണേഷ് മാവിനകട്ട, ട്രഷറർ സുരേഷ് ബാബു കാനത്തൂർ, ബോർഡ് മെമ്പർ ശരണ്യ ഗണേഷ് കോട്ടക്കണ്ണി, ഗണേഷ് അടുക്കത്ത് ബയൽ, പദ്മനാഭ നായക്ക്, രാജൻ പൂച്ചക്കാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.