ദേശീയ ഡോക്ടർസ് ദിനാചരണത്തോടനുബന്ധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനൽ ആശുപത്രി എന്നീവിടങ്ങളിലെ രക്ത ബാങ്കുകളിൽ രക്തദാനം നടത്തി വേറിട്ട മാതൃകയായി. ഹീലിംഗ് ഹാൻസ്, കെയറിംഗ് ഹാർട്ട് എന്ന ഈ വർഷത്തെ പ്രമേയം അന്വർത്ഥമാക്കുന്ന വേറിട്ട ഒരു അനുഭവമായി രക്തദാന ചടങ്ങ്. മേജർ ഡോ.നരേന്ദ്രനാഥ്, ഡോ.രമ്യ ആർ കെ, ഡോജോൺ ജോൺകെ, ഡോ.ശ്യാം മോഹൻ, ഡോ.ധനജ്ഞയ, ഡോ.ജമാലുദ്ദീൻ, ഡോ.അഖിൽ അശോകൻ, ഡോ.. സച്ചിൻ സെൽവ് എന്നിവർ രക്തദാതാക്കളായി. കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ.മനോജ് എ ടി,സെക്രട്ടറി ഡോ.ഷിൻസി വി കെ, മുൻ സംസ്ഥാന ട്രഷറർ ജമാൽ അഹമ്മദ്, ഡോ.ജനാർദ്ദന നായ്ക്,ഡോ. റിജിത്ത് കൃഷ്ണൻ, ഡോ.ഷഹർബാന, ഡോ.അനൂപ് എസ്, ഡോ. സൗമ്യ ഗോപിനാഥ് എന്നിവർ സന്നിദ്ധരായിരുന്നു. ആതുര സേവനരംഗത്ത് ശുശ്രൂഷ മാത്രമല്ല ഏതൊരു ഘട്ടത്തിലും സഹജീവികളെ സഹായിക്കാനുള്ള സന്നദ്ധത മനോഭാവത്തെ രക്തദാനം നടത്തിയത്. ഡോക്ടർസ് ദിനത്തോടാനുബന്ധിച്ചു
ജില്ലയിലെ വിവിധ ആശുപത്രികളിൽ ഡോക്ടർമാരെ ആദരിക്കുകയും മധുരം പങ്കെടുക്കുകയും ചെയ്തു.