The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

ദിവ്യമല്ലാത്ത വാചക വിസർജ്യങ്ങൾ :സന്തോഷ് ഒഴിഞ്ഞ വളപ്പ്


അധികാരത്തിൻ്റെ ഏത് തലത്തിലും ഉള്ളവർക്ക് വേണ്ടത് പക്വതയും വിനയവുമാണ്. വിമർശനങ്ങൾ പകപോക്കലായി തരം താഴുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളാകുമ്പോൾ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ്റെ ജീവൻ തന്നെ അതിന് കൊടുക്കേണ്ടി വരുന്നു “ഒരു പീഡയെറുമ്പിനും വരുന്
ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര ! നല്കുകുള്ളിൽ നിൻ തിരുമെയ് വിട്ടകലാതചിന്തയും ‘ അന്വയം, കരുണാകര ഒരു പീഡ എറുമ്പിനും വരുത്തരുത് എന്നുള്ളനുകമ്പയും നിൻ തിരുമെയ് വിട്ട് അകലാതചിന്തയും സദാ നല്കുകുള്ളിൽ ശ്രീ നാരായണ ഗുരുവിൻ്റെ അനുകമ്പാദശകം വായിക്കുന്ന ആശയദ്യഢ തരാഷ്ട്രീയത്തിനുണ്ടാകണം ആദ്രത വേണം, സ്നേഹം വേണം പക്വത വേണം ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന് പറഞ്ഞാൽ അമേരിക്കൻ പ്രസിഡൻ്റ് ഒന്നുമല്ല സാധാരണ ജനത്തിനും കീഴെയാണ് അവരുടെ നിലനിൽപ് എന്ന് തിരിച്ചറിവുണ്ടാകണം എഡിഎം നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ്റെ യാത്രയയപ്പ് വേളയിൽ ക്ഷണിക്കാതെയെത്തി പി.പി.ദിവ്യ എന്ന ഭരണാധികാരി കാട്ടിയ അനവസരത്തിലെ തീർത്തും മനുഷ്യത്വരഹിതമായ അപക്വമായ അസ്ഥാനത്തെ വിമർശനങ്ങൾ ഉണ്ടാക്കിയ ദുരന്തങ്ങളും സ്ഥാനചലനങ്ങളും സമകാലീന രാഷ്ട്രീയ മണ്ഡലത്തിൽ ഉണ്ടായ ഭീദിതമായ മൂല്യച്യുതി അടിവരയിടുന്നു രാഷ്ട്രീയത്തിൽ ശരി പക്ഷത്തെ കൂടുതൽ ആശയ വ്യക്തതയോടെ നയിക്കുന്ന ഇടതുപക്ഷത്തിന് സംഭവിക്കുന്ന ഈ അമളികൾ അരാഷ്ട്രീയ വാദത്തെയും വലതു പക്ഷ പിന്തിരിപ്പൻ രാഷ്ട്രീയത്തെയുമാണ് ശക്തിപ്പെടുത്തുക മനുഷ്യൻ്റെ വാക്കുകൾ സംഗീതം പോലെ ആകുന്ന കാലം വാഗ്ദാനം നൽകിയ പക്ഷത്ത് കാണുന്ന ഇത്തരം സ്വപ്ന ഭംഗങ്ങൾ നിർഭാഗ്യ ജാതകങ്ങളായി രാഷ്ട്രീയത്തെ മലിനമാക്കുകയാണ് ക്രിമിനൽ കുറ്റങ്ങളുടെ പട്ടികയിലേക്ക് ജനപ്രതിനിധികൾ ടിക്കറ്റ് ചോദിച്ചു വാങ്ങുന്ന വരണ്ട പാടങ്ങൾ രാഷ്ട്ര സേവനത്തിൻ്റെ ഭാഗമായി വലിയ തരിശു നിലങ്ങളായി മാറുന്നു വിദ്യാഭ്യാസവും വിവരവും ഉള്ളവർ വളരെ വേഗംഭീരുത്വം നിറഞ്ഞ ആത്മാഹുതികളുടെ. കഴിഞ്ഞുണങ്ങിയ ഇരുട്ടിലേക്ക് നടന്നു പോകുന്നത് തീർത്തും വിവരദോഷവും മണ്ടത്തരവുമാണ്. വിജ്ഞാനദായകമായ അക്ഷരമാർഗ്ഗത്തിൽ സേവനപരതയിൽ ദീപസ്തംഭമായ പൊതു സേവർ അവർ ഉദ്യോഗസ്ഥരോ ആരുമാകട്ടെ നിയമത്തിനും നീതിക്കും വഴിയെയല്ലാതെ സ്വയംഹത്യകളുടെ മരുഭൂമിയിലേക്ക് ഒരിക്കലും കടന്നു ചെല്ലരുത് മാത്രമല്ല ആത്മാഹുതികൾ തെറ്റാണെന്ന് പറയാൻ ഒരു ചാനൽ പ്രളയക്കാർക്കും നാമുപൊന്താതിരുന്നതും വലിയ പക്ഷപാതപരമായ വലതു പക്ഷ നിലപാടാണ്. തെറ്റു പറ്റുക അത് തിരുത്തുക എന്നത് മനുഷ്യ സഹജമാണ് തെറ്റിനെ ന്യായീകരിക്കുന്നതും അധികാരത്തിലെ മ്യൂല്യച്യുതികളാണ്. ” ‘സാംസ്കാരിക കേരളം എന്ന ശൂന്യസ്ഥലികളിൽ വിരാചിക്കുന്ന ആസ്ഥാന പട്ടക്കാരും സാഹിത്യ അപരബുദ്ധിജീവി വർഗ്ഗങ്ങളും ഒരു സാമൂഹ്യ നിലപാടും കാട്ടാതെ അവാർഡുകൾക്കും അംഗീകാരങ്ങൾക്കും പിറകെ മിഴിച്ചു നിൽക്കുന്ന കാലത്ത് മൗനം വിദ്വാന് ഭൂഷണം അല്ലാതെ എന്ത് പറയാൻ സഹസ്രകോടി വിഷയങ്ങളിൽ അഭിപ്രായം പറയുന്ന ഇത്തരം കപടബുദ്ധിജീവികൾ സത്യസന്ധനായ ഉന്നതനായ ഒരു സർക്കാർ ജീവനക്കാരൻ്റെ ദുരന്തം കാണാതെ പോയത് സമൂഹത്തിലെ മറ്റൊരു സാംസ്കാരിക അപകടമാണ്. വറുതിയുടെ മുഖവും പട്ടിണിക്കാലവും പാർശ്വവൽകൃത നിലപാടുകളും ആവർത്തിച്ചാൽ മാത്രം പോര ആദ്രത ഹൃദയത്തിൽ കെടാവിളക്കായി കൊണ്ടു നടക്കണം ഏ.കെ.ജിയും, മഹാത്മാഗാന്ധിയും ഒക്കെ അങ്ങിനെയാണ് പക്വതയാർന്ന ഒരു രാഷ്ട്രീയ ബോധ്യം നാടിന് പകർന്നത് അതുകൊണ്ടാണ് ഹൃദയത്തിൻ്റെ ആഴങ്ങളിൽ അവരൊക്കെ നമുക്ക് പ്രിയപ്പെട്ടവരാക്കുന്നത്. മിഴിച്ചു നിൽക്കാതെ ആത്മശുദ്ധീകരണത്തിനും തെറ്റുകൾ തിരുത്താനും രാഷ്ട്രീയമായ പൊതുമണ്ഡലം ഉപയോഗപ്പെടുത്തണം.

Read Previous

അലാമിപ്പള്ളിയിലെ റിട്ട. ട്രഷറി അറ്റന്റർ എച്ച് കെവെങ്കട്രമണ അന്തരിച്ചു.

Read Next

എഡിഎമ്മിൻ്റെ മരണം: കളക്ടറെ വിശദാന്വേഷണ ചുമതലയില്‍ നിന്ന് നീക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73