
കോട്ടപ്പുറം – പരിസ്ഥിതി പ്രവർത്തകനും , പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ ദിവാകരൻ കടിഞ്ഞിമൂല വിഷു ദിനത്തിൽ നീലേശ്വരം കോട്ടപ്പുറം ജമാഅത്തിലെ 500 ഓളം വീടുകളിലേക്ക് പച്ചക്കറി ചെടികളും , ഫലവൃക്ഷ തൈകളും , ഔഷധ സസ്യങ്ങളും സൗജന്യമായി വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി സ്വന്തമായി നടപ്പിലാക്കി വരുന്ന “ജീവനം” പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കോട്ടപ്പുറം മദ്രസ ഹാളിൽ നടന്ന പരിപാടിക്ക് ജമാഅത്ത് പ്രസിഡണ്ട് കെ.പി. കമാൽ അദ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി ഇ.എം. കുട്ടി ഹാജി സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർ റഫീഖ് കോട്ടപ്പുറം, കമ്മിറ്റി ഭാരവാഹികളായ എൻ.പി.അബ്ദുൾ ഹമീദ്, ഇ.കെ.മജീദ്, ഹൈദർ ആനച്ചാൽ, മജീദ് നിസാമി, മുഹമ്മദ് കുഞ്ഞി പെരുബ്ബ, ഉമ്മർ , പി എം എച്ച് അസിസ് ഹാജി, കെ.പി. മൊയ്തു, കെ.പി. ഷാഹി ,എന്നിവർ പ്രസംഗിച്ചു. വൃക്ഷതൈ വിതരണ ഉദ്ഘാടനം ദിവാകരൻ കടിഞ്ഞിമൂലനിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് ദിവാകര നെ കമ്മിറ്റി ഭാരവാഹികൾ ഉപഹാരം നൽകി ആദരിച്ചു.