കാസർകോട് ജില്ല അമേച്ച്വർ കബഡി അസോസിയേഷനും കബഡി ഫാൻസ് പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയർ , ജൂനിയർ പുരുഷ വനിത കബഡി ചാമ്പ്യൻഷിപ്പും സെലക്ഷൻ ട്രയൽസും നവംബർ 11ന് രാവിലെ 9 മണി മുതൽ പടന്നക്കാട് വെച്ച് നടക്കും. ജൂനിയർ 20 വയസ്സുവരെയും സബ്ജൂനിയർ 16 വയസ്സുവരെയും ആണ് പ്രായം. ജൂനിയർ ബോയ്സ് 70 കിലോയും പെൺകുട്ടികൾ 65 കിലോയും സബ്ബ് ജൂനിയർ ഇരുവിഭാഗത്തിനും 55 കിലോയുമാണ് തൂക്കം. നവംബർ 16 17 തീയതികളിൽ ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലേക്കും നവംബർ 23, 24 തീയതികളിൽ എറണാകുളത്ത് നടക്കുന്ന ജൂനിയർ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുമുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ വച്ചാണ് തിരഞ്ഞെടുക്കുക. കൂടു തൽ വിവരങ്ങൾക്ക്:9847840492,9947927267,9447034355 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക