
കാസർകോട് ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത് നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതിരൂപീകരിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ. ഉണ്ണി നായരുടെ അദ്ധ്യക്ഷതയിൽ യൂണിയൻ ജില്ല ജനറൽ സെക്രട്ടറി നാരായണൻതെരുവത്ത് ഉദ്ഘാടനം ചെയ്തു. വെങ്ങാട്ട് ശശി, പി.വിജയൻ,ഒ.വി രവീന്ദ്രൻ, എം. കുഞ്ഞമ്പു, ചന്ദ്രമതി, എന്നിവർ സംസാരിച്ചു. ടി.വി. രാമകൃഷ്ണൻ സ്വാഗതവും കെ സുഗജൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : ഉണ്ണിനായർ(ചെയർമാൻ), രാമകൃഷ്ണൻ.ടി.വി(കൺവീനർ)