The Times of North

Breaking News!

എം ആർ അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി   ★  സിപിഎം പിലിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു   ★  എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു   ★  പത്മഭൂഷൻ കെ എസ് ചിത്രയെ വൈഖരി നൃത്ത-സംഗീത വിദ്യാലയം ആദരിച്ചു   ★  ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചാമ്പ്യൻമാരായി   ★  ഉത്തര മലബാർ ജലോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു   ★  ഡോ. ആര്യാ പ്രഭാകരന് നാനോ കെമിസ്ട്രിയിൽ സ്കോളർഷിപ്പോടെ ഗവേഷണ ബിരുദം   ★  പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു   ★  അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു

സിപിഎം പിലിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു

സിപിഐഎം പിലിക്കോട് വെസ്റ്റ് ലോക്കൽ സമ്മേളനത്തിന് കോതോളി യിൽ സീതാറാം യെച്ചുരി നഗറിൽ തുടക്കമായി. കെ പി നാരായണൻ പതാക ഉയർത്തി സമ്മേളനം ജില്ലാ സെക്രെട്ടറിയേറ്റ് മെമ്പർ വി കെ രാജൻ ഉത്ഘാടനം ചെയ്തു. കെ പി രാജീവൻ രക്തസാക്ഷി പ്രമേയവും, പി സുധാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി ഭരതൻ, എം നന്ദകുമാർ, എം ശശി എന്നിവരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റി സമ്മേളനം നിയന്ത്രിക്കുന്നു.ജില്ല കമ്മിറ്റി അംഗം പിവി അപ്പുക്കുട്ടൻ, ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമൻ, ഏരിയ കമ്മിറ്റി അംഗങ്ങൾ എം വി ചന്ദ്രൻ, ടി വി ഗോവിന്ദൻ, സി വി നാരായണൻ, പി പി പ്രസന്നകുമാരി എന്നിവർ സംബന്ധിച്ചു. എം നന്ദകുമാർ സ്വാഗതം പറഞ്ഞു എൻ വി പ്രകാശൻ താത്കാലിക അധ്യക്ഷനായി സമ്മേളനം നാളെ കോതോളി യിൽ നിന്നും റെഡ് വളണ്ടിയർ മാർച്ചോടു കൂടി നടക്കുന്ന പ്രകടനവും കരപ്പാത്ത് കെ കുഞ്ഞിരാമൻ നഗറിൽ നടക്കുന്ന പൊതുയോഗത്തോടെ അവസാനിക്കും

Read Previous

എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു

Read Next

പത്മഭൂഷൻ കെ എസ് ചിത്രയെ വൈഖരി നൃത്ത-സംഗീത വിദ്യാലയം ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!