രണ്ട് മീറ്റ് റെക്കോർഡോടെ. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ ജില്ലാ സ്ക്കൂൾ കായിക മേളക്ക് തുടക്കമായി. ജൂനിയർപെൺകുട്ടികളുടെ നൂറ് മീറ്റർ ഹർഡിൽസിൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കണ്ടറി സ്ക്കൂളിലെ അനൗഷ്ക്കയും ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ 18.65 സെക്കന്റ് കൊണ്ട് ഒടി എത്തിയ തൃക്കരിപ്പൂർ വിപിപി എം.കെ.പി.എസിലെ ഷഹബാസ് സാദിഖുമാണ് ആദ്യ ദിനം റെക്കോഡ് സ്വന്തമാക്കിയത്.
ജില്ലാ സ്ക്കൂൾ കായിക മേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ:ഷോർട്ട്പുട്ട് ജൂനിയർ ഗേൾസ്: പാർവണ ജിതേഷ്, ജി.എച്ച്.എസ്.എസ് കുട്ടമത്ത് . എം ജോഷ്യ (ജി.എച്ച്.എസ്.എസ് കക്കാട്ട് ), ടി. സോന മോഹൻ (എം. ജി.എച്ച്.എസ്. എസ് കുട്ടമത്ത്).
80 മീറ്റർ ഹർഡിൽസ്: പി. ദേവിക (എ.യു.പി സ്ക്കൂൾ ഉദിനൂർ സെൻട്രൽ ), ടി.ശ്രീരുദ്ര (ജി.എഫ് എച്ച് എസ്.എസ് പടന്നകടപ്പുറം), കൃപ മരിയ തോമസ് (സെന്റ് മേരീസ് ഇ എം.എച്ച്.എസ് ചിറ്റാരിക്കാൽ ).
സബ്ബ് ജൂനിയർ ബോയ്സ് ലോംഗ് ജംബ്: പ്രീതം പ്രശാന്ത് (ജി എച്ച്.എസ്.എസ് പൈവളിഗെ നഗർ ), കെ. സ്വാത്വിക് കൃഷ്ണ ( ശ്രീ ഭാരതി വിദ്യാ പീഠം ബദിയഡുക്ക ), എൻ നിഖിൽ (ജി.എച്ച്.എസ് പാണത്തൂർ ). സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോ: കെ.സി. സെർവാൻ (ജി.എച്ച്.എസ്.എസ് കുട്ടമത്ത്), ബി.എൽ മുഹമ്മദ് സാബിത്ത് (ഗവ. മുസ്ലിം വി.എച്ച്.എസ്.എസ് കാസർകോട്), എം.പി.മുഹമ്മദ് ബാദിഷ് (മുഹിമത്ത് എച്ച്.എസ്.എസ് മുഹിമത്ത് നഗർ ), 100 മീറ്റർ ഹർഡിൽസ് , ജൂനിയർ പെൺകുട്ടികൾ: വി.വി. അനൗഷ്ക (ദുർഗ , കാഞ്ഞങ്ങാട്), കെ.ശിവാനന്ദ (ജി.എച്ച്.എസ്.എസ് ഉദിനൂർ), ഒ. പ്രഗ്യ (എസ്.ഡി.പി എച്ച്.എസ് ധർമ്മത്തടുക്ക ).
100 മീറ്റർ ഹർഡിൽസ് , സീനിയർ പെൺകുട്ടികൾ: അന്നമ്മ മാത്യു (ജി.എച്ച്.എസ്.എസ് മാലോത്ത് കസബ ), എസ്. അനുശ്രി (ജി.എം.ആർ.എച്ച് എസ് ഗേൾസ് കാസർകോട്), കെ. നിത്യ ശ്രീ (ജി.എം.ആർ.എച്ച് എസ് ഗേൾസ് കാസർകോട്).
80 മീറ്റർ ഹർഡിൽസ് , സബ്ബ് ജൂനിയർ പെൺകുട്ടികൾ: എസ്. യദുകൃഷ്ണൻ (എം പി എസ് ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത്), ആദിത്യൻ സുജിത്ത്(എം പി എസ് ജി.വി.എച്ച്. എസ്. എസ് വെള്ളിക്കോത്ത്), കെ.ശ്രീഹരി രമേശൻ (ജി.എച്ച്.എസ്.എസ് ബേത്തൂർ പാറ),
110 മീറ്റർ സീനിയർ ആൺകുട്ടികളുടെ ഹർഡിൽസ്: ജോസഫ് റോബർട്ട് (സെന്റ് തോമസ് എച്ച്.എസ്.എസ് തോമാപുരം), കരൺ റാവു (ദുർഗ, കാഞ്ഞങ്ങാട്),പി.ബി. മൊഹമ്മദ് ജലാലുദ്ദീൻ (ജി.എച്ച്.എസ്.എസ് എടനീർ ).
110 മീറ്റർ ജൂനിയർ ആൺകുട്ടികളുടെ ഹർഡിൽസ്: എ.പി. ഷഹബാസ് സാദിക് (വിപിപി എം.കെ.പി.എസ്. ഗവ.എച്ച്.എസ് തൃക്കരിപൂർ), എ. അഭിനവ് (ഹോളി ഫാമിലി രാജപുരം), സി.എ. ഉമ്മർ അഫാഫ് (സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട് ).