ഉദിനൂർ:ഉദിനൂരിലെ കലാവിളക്ക് താൽക്കാലികമായി ഇന്നണയും. നാലാം ദിനത്തിൽ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ തിരശ്ശീല താഴുമ്പോൾ 740 പോയിന്റ് നേടി ഹോസ്‌ദുർഗ് ഉപജില്ല കുതിക്കുന്നു. 714 പോയിന്റുമായി കാസർകോടും 708 പോയിന്റുമായി ചെറുവത്തൂരും രണ്ടും മൂന്നും സ്ഥാനത്ത് പിന്നാലെയുണ്ട്. 178 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളാണ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്. 134 പോയിന്റുമായി പിലിക്കോട് ജിഎച്ച്‌എസ്‌എസ് രണ്ടും 130 പോയിന്റുമായി നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്. കലാ വിളക്ക് നാളെ മ്രത്സരങ്ങൾ അവസാനിക്കുന്നതോടെ ഉദിനുരിൽ അണയുമ്പോൾ ആരായിരിക്കും കലാകിരീടം ചൂടുക എന്ന ആകാംക്ഷയും ഏറുകയാണ്.