The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ജില്ലാതല ഫോട്ടോഗ്രാഫി മത്സരം: വെള്ളിക്കോത്ത് സ്വദേശി അർജുൻ മനോഹരന് ഒന്നാം സ്ഥാനം.

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ – എകെപിഎ കാസറഗോഡ് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി നടത്തിയ ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ വെള്ളിക്കോത്ത് സ്വദേശി അർജുൻ മനോഹരന് (22) ഒന്നാം സ്ഥാനം.
തെയ്യം എന്ന വിഷയത്തിലായിരുന്നു മത്സരം. മത്സരത്തിൽ മണി ഐ ഫോക്കസിനാണ് രണ്ടാം സ്ഥാനം. പ്രമോദ് കുമ്പള, ശ്രീജിത്ത് നീലായി, പ്രജ്വൽ സിഗ്നേച്ചർ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി.

ചൂട്ടുകറ്റകളുടെ വെളിച്ചത്തിലെ ഭൈരവൻ തെയ്യത്തിന്റെ ചിത്രമാണ് ഒന്നാം സ്ഥാനം നേടിയത്. മൈസൂർ അമൃതയിൽ ബിസിഎ അവസാനവർഷ വിദ്യാർത്ഥിയായ അർജുൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ കൂടിയാണ്. പഠനത്തിനൊപ്പം ഫോട്ടോഗ്രാഫിയിലും സജീവമാണ്. കേരള ഫോട്ടോഗ്രാഫേഴ്സ് ആന്റ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (കെപിവിയു- സിഐടിയു) ചെറുവത്തൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി 2018 ൽ നടത്തിയ ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ 16ാം വയസിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.

കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ എൻവീസ് സ്റ്റുഡിയോ ഉടമയും പടിഞ്ഞാറേക്കര സ്വദേശിയുമായ എൻ.വി.മനോഹരന്റെയും ബി.എം.പ്രീതിയുടെയും മകനാണ്. ഫോട്ടോഗ്രാഫിയിലും തൽപരയായ എം ടെക് അവസാന വർഷ വിദ്യാർത്ഥിനി മനുപ്രിയ മനോഹരനാണ് സഹോദരി.

Read Previous

കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറമാൻ കൊല്ലപ്പെട്ടു

Read Next

ബാറിൽ കള്ളനോട്ട് നൽകിയ ചെറുവത്തൂരിലെ മെക്കാനിക് പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!