ജില്ലാ ഭരണകൂടവും സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞമായ ‘അഴകേറും കേരളം’ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സിവില്‍ സ്റ്റേഷന് പരിസരവും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുമാണ് ജില്ലാ ഭരണകൂടം ശുചീകരണത്തിനായി തിരഞ്ഞെടുത്തത്. അസി. കളക്ടർ ദിലിപ് കൈനിക്കര, എ ഡി എം കെ വി ശ്രുതി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, സാമൂഹിക സന്നദ്ധസേന പ്രവര്‍ത്തകര്‍, കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ചെങ്കള പഞ്ചായത്തിലെ ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, സിവില്‍ സ്റ്റേഷന് ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.