നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ്. യൂനിറ്റുമായി സഹകരിച്ചു കൊണ്ട് ശാസ്ത്ര സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് സംഘടിപ്പിച്ച ജില്ലാതല ബാല ശാസ്ത്ര സമ്മേളനത്തിൽ ടി.വി.അമേയയും അശ്വഘോഷും വിജയികളായി. ബാലശാസ്ത്ര പുസ്തകം തയ്യാറാക്കൽ മത്സരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ടി.വി.അമേയ (ആർ.യു.ഇ.എം.എച്ച്.എസ്, തുരുത്തി) ഒന്നാം സ്ഥാനവും ആരോമൽ ശശിധരൻ (ജി.എച്ച് എസ്.എസ്- പെരിയ) രണ്ടാം സ്ഥാനവു നേടി. യു.പി.വിഭാഗത്തിൽ അശ്വഘോഷ് (ജി.എച്ച്.എസ്.എസ്. ചായ്യോത്ത്) ഒന്നാം സ്ഥാനവും എം.റിധി (എൻ.കെ.ബി.എം.എ.യു പി.സ്ക്കൂൾ, നീലേശ്വരം) രണ്ടാം സ്ഥാനവും നേടി. ബാലശാസ്ത്ര ക്വിസ് മത്സരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ചായ്യോത്തിലെ അമേയ വിജയൻ ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ്.പെരിയയിലെ ശ്രീഷ എസ്.നായർ രണ്ടാം സ്ഥാനത്തിനും അർഹരായി. യു.പി. വിഭാഗത്തിൽ ജി.യു.പി.എസ്. തെക്കിൽപറമ്പിലെ എം.ദർശന, നീലേശ്വരം എൻ.കെ.ബി.എം.യു.പി.സ്കൂളിലെ എം.റിധി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ജില്ലാ ബാലശാസ്ത്ര സമ്മേളനം നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. ഡോ. ടി.എം. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ബാലശാസ്ത്ര പരീക്ഷ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. നന്ദകുമാർ കോറോത്ത് സ്വാഗതവും വിജയകുമാർ ഹരിപുരം നന്ദിയും പറഞ്ഞു. എ.വി. ശ്രീനിവാസൻ, പി.യു. കുഞ്ഞികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഡോ.കെ.വി. വിനീഷ് കുമാർ ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.വി.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.വി.രാജീവൻ സ്വാഗതവും ഇ.വി. പത്മനാഭൻ നന്ദിയും പറഞ്ഞു.