ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ അനുമോദിച്ചു .ഹയർ സെക്കൻ്ററി വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം രാജാസിനായിരുന്നു. കലാപ്രതിഭകളെ നീലേശ്വരം ബസ്റ്റൻ്റു മുതൽ ടൗണിലൂടെ ആനയിച്ചുകൊണ്ടുവന്നു. ഗണിത -ശാസ്ത്രമേളകളിലും കായിക മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു.
പി.ടി.എ പ്രസിഡൻ്റ് വിനോദ് അരമന, പ്രഭാകരൻ പണിക്കർ, പി.വി.രജിത, പ്രിൻസിപ്പൽ പി.വിജേഷ്, കലാ ശ്രീധർ, പി ഷാജി, എം.വി.ബാലകൃഷ്ണൻ, രൂപേഷ് ടി വി, രാജേഷ് വിവി, ബാബു മാണിയൂർ, പി.യു.ഉണ്ണികൃഷ്ണൻ ,കെ.ഷീബ, അനുരാധ വി ഇ എന്നിവർ നേതൃത്വം നൽകി.