കരിവെള്ളൂർ : ആണൂർ കൃഷ്ണപ്പിള്ള വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ യുവ കവി മനോജ് ഏച്ചിക്കൊവ്വലിൻ്റെ ‘നിഴൽ’ കവിതാ സമാഹാരത്തെക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. വിനോദ് പി. ആണൂർ പുസ്തക പരിചയം നടത്തി. മനോജ് ഏച്ചിക്കൊവ്വൽ എഴുത്തനുഭവം പങ്കുവെച്ചു.ഉഷ എം.പി. അധ്യക്ഷയായി. കൊടക്കാട് നാരായണൻ, സി.സുരേഷ്, എം. അമ്പുകുഞ്ഞി, ടി.സുനിൽ, സി.രമേശൻ, ജാനകി.ഒ, തങ്കമണി കെ. വി, ശോഭ .എം, ഹൈമജ.പി, സുധാകരൻ. കെ. സംസാരിച്ചു.