The Times of North

Breaking News!

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ, ഫെബ്രുവരി 5-ാം തീയതി അവധി   ★  ലങ്കാടി നാഷണൽ ചാമ്പ്യൻഷിപ് സബ് ജൂനിയർ കേരള ടീം പുറപ്പെട്ടു.   ★  നീലേശ്വരം പ്രസ് ഫോറത്തിൻ്റെ നവീകരിച്ച ഓഫീസ് നാളെ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.   ★  മഹാത്മാഗാന്ധിജിയുടെ 77-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.   ★  അഴിത്തല ബീച്ചിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച മത്സ്യ ശില്പത്തിൻ്റെ ഉദ്ഘാടനവും ഹരിത ടൂറിസ്റ്റ് കേന്ദ്ര പ്രഖ്യാപനവും   ★  ബാലരാമപുരത്തെ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ; കുറ്റം സമ്മതിച്ചു, ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി   ★  ബസ്സിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ   ★  തീവ്ര ഹിന്ദുത്വത്തെ തടഞ്ഞു നിർത്തിയത് ഗാന്ധിയും കോൺഗ്രസും ഭരണഘടനയും   ★  വടക്കൻ കേരളത്തിൽ ഇന്ന് ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത   ★  ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നിപ്മറിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം: മന്ത്രി ഡോ. ബിന്ദു

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം ആരംഭിക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ ട്രെയിനിംഗ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്സ്, ഹോർട്ടികൾച്ചർ നേഴ്സറി മാനേജ്‍മെന്റ് ആൻഡ് ഓർഗാനിക് ഫാമിംഗ്, ടെയ്ലറിംഗ്, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലനം. എംപവർമെൻറ് ത്രൂ വൊക്കേഷനലൈസേഷൻ (എം -വോക്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുക – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

വിദ്ഗ്ധരുടെ വിശദമായ വിലയിരുത്തലുകൾക്കു ശേഷമാണ് ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തുക. തൊഴിൽപഠനത്തോടൊപ്പം സാമൂഹ്യ ഇടപെടൽ, വ്യക്തിത്വ വികാസം എന്നിവയിലും പരീശീലനം നൽകും. 2025 ഫെബ്രുവരി അഞ്ചിനകം 9288099586 എന്ന നമ്പറിൽ രാവിലെ ഒമ്പതിനും വൈകീട്ട് നാലിനുമിടയ്ക്ക് ബന്ധപ്പെടണം – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

Read Previous

പ്രതിരോധ കാഹളം മുഴക്കി ‘ഇന്ത്യാ സ്റ്റോറി ‘: പരിഷത്ത് നാടകയാത്ര പ്രയാണം തുടങ്ങി

Read Next

കാണാതായ യുവാവ് തിരിച്ചെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73