The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഭിന്നശേഷി ക്യാമ്പ്

പരപ്പ ആസ്പിറേഷണൽ ബ്ലോക്ക് പഞ്ചായത്തും, അലിംകോയും, കാസർഗോഡ് ജില്ലാ ഭരണകൂടവും, ജില്ലാ സാമൂഹ്യ നീതി വകുപ്പും (ILEAD പദ്ധതി), കേരള സാമൂഹിക സുരക്ഷ മിഷനും സംയുക്തമായി ഭിന്നശേഷിവിഭാഗത്തിലുള്ളവർക് ഉപകരണ വിതരണത്തിന് അസ്സെസ്‌മെന്റ് ക്യാമ്പ് നടത്തുന്നു. ഓഗസ്റ്റ് 29 & 30 തീയ്യതികളിൽ കള്ളാർ MCRC(ബഡ്‌സ് സ്കൂൾ), പൂടംകല്ലിലാണ് ക്യാമ്പ് നടക്കുന്നത്.
പനത്തടി,കള്ളാർ ,കോടോം ബേളൂർ പഞ്ചായത്തുകൾ ഓഗസ്റ്റ് 29നും വെസ്റ്റ് എളേരി, ഈസ്റ്റ്‌ എളേരി, കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകൾ ഓഗസ്റ്റ് 30 നുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
UDID കാർഡ് (UDID ക്കു എൻറോൾ എങ്കിലും ചെയ്തിരിക്കണം),റേഷൻ കാർഡ് / വരുമാന സർട്ടിഫിക്കറ്റ് (മാസ വരുമാനം 22,000 രൂപയിൽ കവിയരുത് ),ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ, ആധാർ കാർഡ് തുടങ്ങിയ രേഖകളാണ് കയ്യിൽ കരുതേണ്ടത്. ഓഗസ്റ്റ് 29 നും 30 നും രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെയാണ് ക്യാമ്പ്.

Read Previous

റീ ബിൽഡ് വയനാട് ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക്‌ നൽകിയത് 30,00300 രൂപ

Read Next

മടിക്കൈ സ്വദേശിയായ യുവാവ് ചീമേനിയിൽ തൂങ്ങിമരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!