ഒരു മണിക്കൂർ ഓളം തായമ്പക കൊട്ടി അരങ്ങേറ്റം തന്നെ ഗംഭീരമാക്കി കൊച്ചുമിടുക്കൻ . നീലേശ്വരത്തെ വലിയ വീട്ടിൽ സഞ്ജയ് കുമാറിൻെറയും ധന്യയുടെയും മകൻ ദിൽഷൻ സഞ്ജയാണ് ചെമ്പടവട്ടവും ചമ്പക്കൂറും ഇടവട്ടവും ഇടകാലവും കൊട്ടി തായംബകയിൽ അരങ്ങേറ്റം കുറിച്ചത്. നീലേശ്വരത്തെ വളർന്നുവരുന്ന യുവകലാകാരന്മാരിൽ ശ്രദ്ധേയനായ സജിത്ത് മാരാറാണ് ഗുരു.
നീലേശ്വരം തളിയിൽ നീലകണ്ഠേശ്വര ക്ഷേത്ര തിരുമുറ്റത്ത് നാലു ദിവസമായി നടന്നുവന്ന തായമ്പക അരങ്ങേറ്റം നാടിന് ഒരു ഉത്സവ പ്രതീതി ഉണർത്തി. വാദ്യകലാകാരന്മാരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ തായമ്പക ആസ്വദിക്കാൻ എത്തി.