കാസറഗോഡ് ജില്ലയിൽ ഡിജിറ്റൽ സർവെ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
മൂന്നു ഘട്ടങ്ങളിലായി ജില്ലയിൽ ഇതു വരെ 38 വില്ലേജുകളിൽ ഡിജിറ്റൽ സർവെ ആരംഭിച്ചു. ആയതിൽ 27 വില്ലേജുകളിൽ സർവെ പൂർത്തിയായി സർവെ അതിരടയാള നിയമപ്രകാരം 9(2) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. ഭൂവുടമസ്ഥർ പരിശോധന നടത്തു കയും പരാതികളും ആക്ഷേപങ്ങളും തീർപ്പാക്കുകയും ചെയ്തു.
കിനാനൂർ വില്ലേജിൽ ഡിജിറ്റൽ സർവെ പൂർത്തിയാക്കി സർവെ അതിരടയാളനിയമ പ്രകാരം 9(2) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാൻ പോവുകയാണ്.ഈ വില്ലേജിൽ
ഇനിയും ഭൂവിവരങ്ങൾ പരിശോധിക്കാത്തവരും,ഭൂരേഖകൾ ഹാജരാക്കാത്തവരും ഒരാഴ്ച്ചക്കകം ബന്ധപ്പെട്ട രേഖകൾ സഹിതം ക്യാമ്പ് ഓഫീസിൽ നേരിട്ട് എത്തിയോ, ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടോ താഴെ കാണുന്ന ലിങ്കിൽ കയറി ഓൺലൈൻ ആയോ പരിശോധന നടത്താവുന്നതാണ്. എല്ലാവർക്കും ഭൂമി ,എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ ലക്ഷ്യം പൂർത്തികരിക്കാൻ കിനാനൂർ വില്ലേജിലെ ഭൂവുടമസ്ഥർ ഡിജിറ്റൽ സർവേയുമായി സഹകരിക്കണമെന്ന് അറിയിക്കുന്നു. സർവെ അതിരടയാള നിയമ പ്രകാരം 13നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതിനുശേഷം ഭൂസേവനങ്ങൾ എല്ലാം ഓൺലൈൻ ആയി മാത്രമേ ലഭ്യമാവുകയുള്ളൂ.
റവന്യു, രജിസ്ട്രേഷൻ, സർവെ വകുപ്പുകൾ മുഖാന്തിരമുള്ള കരമടവ്, സൈറ്റ് പ്ലാൻ, വസ്തു കൈമാറ്റം തുടങ്ങി എല്ലാ സേവനങ്ങളും ഇത് വഴി മാത്രമേ ലഭിക്കുകയുള്ളൂ.കൂടുതൽ വിവരങ്ങൾക്ക്..http://entebhoomi.kerala.govt.in ഫോൺ :9446018746,9400453385