
കാസർകോട്: ഭാര്യയുമായുള്ള തർക്കം തീർക്കാൻ ഇടപെട്ടില്ലെന്നാരോപിച്ച് യുവാവിനെ കാറിൽ വന്ന അഞ്ചംഗ സംഘം ആക്രമിച്ചു. ബേള അപ്പർ നീർച്ചാലിലെ ജയശ്രീ നിലയത്തിൽ സുന്ദരയുടെ മകൻ ബി സൂരജിനെ ( 27) ആണ് അഞ്ചംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം നീർച്ചാൽ വച്ച് കെ എൽ എ ഡി 76 89 നമ്പർ സ്വിഫ്റ്റ് കാറിൽ വന്ന സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ നീർച്ചാൽ മാടത്തടക്കയിലെ കെ ധീരജ്, പള്ളത്തെ കെ സുധീഷ്, മധൂരിലെ ശൈലേഷ്, നെല്ലിക്കട്ടയിലെ സുധീഷ്,മധുരിലെ വിഷ്ണുപ്രസാദ് എന്നിവർക്കെതിരെ ബദിയടുക്ക പോലീസ് വധശ്രമത്തിന് കേസെടുത്തു. രണ്ടാംപ്രതി സുധീഷിന്റെ ഭാര്യയുമായുള്ള തർക്കം പരിഹരിക്കാൻ ഇളയമ്മയുടെ മകനായ സൂരജ് ഇടപെട്ടില്ല എന്ന് ആരോപിച്ചാണ് വധശ്രമം ഉണ്ടായത്