
കാസർകോട്:ഭാര്യയുമായുള്ള തർക്കം തീർക്കാൻ ഇടപെട്ടില്ലെന്നാരോപിച്ച് യുവാവിനെ കാറിൽ വന്ന് വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ ബദിയടുക്ക എസ്ഐക്ക് നിഖിലും സംഘവും അറസ്റ്റ് ചെയ്തു. ബേള അപ്പർ നീർച്ചാലിലെ ജയശ്രീ നിലയത്തിൽ സുന്ദരയുടെ മകൻ ബി സൂരജിനെ ( 27) വധിക്കാൻ ശ്രമിച്ച നീർച്ചാൽ മാടത്തടക്കയിലെ കെ ധീരജ്, പള്ളത്തെ കെ സുധീഷ്, മധൂരിലെ ശൈലേഷ്, നെല്ലിക്കട്ടയിലെ സുധീഷ്,മധുരിലെ വിഷ്ണുപ്രസാദ് എന്നിവരെയാണ് ഇന്നലെഅറസ്റ്റ് ചെയ്തത്. രണ്ടാംപ്രതി സുധീഷിന്റെ ഭാര്യയുമായുള്ള തർക്കം പരിഹരിക്കാൻ ഇളയമ്മയുടെ മകനായ സൂരജ് ഇടപെട്ടില്ല എന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം നീർച്ചാൽ വച്ച് കെ എൽ എ ഡി 76 89 നമ്പർ സ്വിഫ്റ്റ് കാറിൽ വന്ന സംഘം വധിക്കാൻ ശ്രമിച്ചത്.