The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

ഡിജി കേരളം വളണ്ടിയർമാർക്ക് പരിശീലനം നൽകി

നീലേശ്വരം: ഡിജിറ്റൽ സാക്ഷരത നടപ്പാക്കുന്നതായി ബന്ധപ്പെട്ട് വളണ്ടിയർമാർക്കുള്ള നഗരസഭാതല പരിശീലനം നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി ഭാർഗവി സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ വി ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, ടി.പി ലത, കെ. പി രവീന്ദ്രൻ, കൗൺസിലർമാരായ ഇ ഷജീർ , നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ , സി.ഡി.എസ് ചെയർപേഴ്സൺ പി.എം സന്ധ്യ, കോട്ടപ്പുറം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി നിഷ , ഡിജി കേരളം നഗരസഭാതല കോഡിനേറ്റർ പി. അജിത എന്നിവർ സംസാരിച്ചു.

മോനിഷ് മോഹൻ, ബിജേഷ് എം എന്നിവർ ക്ലാസെടുത്തു.

കേരളത്തെ ജനകീയ പങ്കാളിത്തത്തോടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി മാറ്റുന്നതിനുള്ള പദ്ധതിയാണ് ഡിജി കേരളം. ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ വിവരം ശേഖരിക്കാനും, സാക്ഷരതാ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ സന്നദ്ധ പ്രവർത്തകരെ കണ്ടെത്താനും വേണ്ടി വെബ്സൈറ്റ്‌ തയ്യാറാക്കിയിട്ടുണ്ട്.

വിദ്യാർത്ഥികൾ, യുവാക്കൾ, സന്നദ്ധസേനാ വളണ്ടിയർമാർ, സാക്ഷരതാ പ്രേരക്മാർ, എൻ.എസ്.എസ്- എൻ.സി. സി വളണ്ടിയർമാർ, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുമാർ തുടങ്ങിയവരെയാണ്‌ പ്രധാനമായും വളണ്ടിയർ രജിസ്ട്രേഷനിലൂടെ പദ്ധതിയിൽ പങ്കാളിയാക്കാൻ ലക്ഷ്യമിടുന്നതെങ്കിലും
സന്നദ്ധത ഉള്ള ഏതൊരു വ്യക്തിക്കും https://digikeralam.lsgkerala.gov.in/ എന്ന ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

Read Previous

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

Read Next

രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്ക്എട്ടു വർഷവും ഒമ്പതു മാസവും തടവും 30,000 രൂപ പിഴയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73