The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

നാലര ലക്ഷം രൂപ വായ്പക്ക് 36 ലക്ഷം രൂപ തിരിച്ചുപിടിച്ചിട്ടും ഭീഷണി: രണ്ടുപേർക്കെതിരെ കേസ്

നാലരലക്ഷം രൂപയ്ക്കു പലിശയുള്‍പ്പെടെ 36 ലക്ഷത്തിലധികം തിരിച്ചടച്ചിട്ടും മൂന്ന് ലക്ഷം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണി പെടുത്തിഎന്ന യുവതിയുടെ പരാതിയില്‍ രണ്ടു പേർക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കോറോം കൊക്കോട്ട് എ.സിന്ധുവിന്റെ പരാതിയിലാണ് ചെറുകുന്ന് ചിടങ്ങില്‍ പള്ളിച്ചാലിലെ വിലക്രിയന്‍ ഹൗസില്‍ ഷൈനി, പാപ്പിനിശ്ശേരി എല്‍.പി. സ്‌കൂളിന് സമീപത്തെ പയ്യനാടന്‍ ഹൗസില്‍ രാജേഷ് എന്നിവര്‍ക്കെതിരെ വഞ്ചനാകുറ്റം, മോഷണം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.

2022 ആഗസ്ത് മാസത്തിൽ ബ്ലാങ്ക് ചെക്കുകളുടെ ഉറപ്പിൽ രണ്ടു തവണകളായി നാലര ലക്ഷം രൂപ പരാതിക്കാരി പ്രതികളില്‍നിന്നും പലിശക്ക് വാങ്ങി. അതിനിടയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രതികളെ കാണുന്നതിനായി തളിപ്പറമ്പിലെത്തിയപ്പോള്‍ പരാതിക്കാരിയുടെ ബാഗിലുണ്ടായിരുന്ന ഒപ്പിട്ട ബാങ്ക് ചെക്ക് ലീഫുകള്‍ പ്രതികള്‍ മോഷ്ടിക്കുകയും അതുപയോഗിച്ച് മൂന്നുലക്ഷം രൂപകൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായുംപരാതിയിൽ പറയുന്നു.

Read Previous

മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്; ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആർടിഒ

Read Next

റോയൽ ട്രാവൻകൂർ ഫാർമേഴ്സ് ഉടമ രാഹുൽ ചക്രവാണിക്കും കൂട്ടർക്കും എതിരെ പയ്യന്നൂരിലും കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73