
കുമ്പള: ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “സമർപ്പണം 2k24” എന്ന സാംസ്കാരിക പരിപാടിയുടെ ബ്രൗഷർ ദുബായിൽ പ്രകാശനം ചെയ്തു. കുമ്പള പൗരാവലിയുടെ സഹകരണത്തോടെ ഒക്ടോബർ 19 ന് വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ വെച്ച് നടക്കുന്ന ഈ പരിപാടിയിൽ റിട്ടേർഡ് എസ്.പി. ടി.പി. രഞ്ജിത്തിനെ അനുമോദിക്കുകയും വ്യവസായ പ്രമുഖൻ യു.കെ. കുഞ്ഞബ്ദുള്ളയ്ക്ക് കുമ്പള പൗരാവലി നൽകുന്ന “തുളുനാട് ശ്രേഷ്ഠ പുരസ്കാരം” കൈമാറുകയും ചെയ്യും.
പരിപാടിയിൽ എം.പിമാർ, എം.എൽ.എമാർ, കലാ-കായിക-സാംസ്‌കാരിക-സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
സമർപ്പനം 2k24 പരിപാടിയുടെ ബ്രൗഷർ, ദുബായ് ഖിസൈസ് അൽ ജബനിൽ നടന്നു. ചടങ്ങിൽ, അറബ് പ്രമുഖൻ അബ്ദുള്ള അൽ ഹുസൈനി , ജീവകാരുണ്യ, വ്യവസായ പ്രമുഖൻ സമീർ ബെസ്റ്റ് ഗോൾഡിൻ നൽകി പ്രകാശനം ചൈതു.
മുഹദ് ഇബ്രാഹിം, ഷാഹുൽ തങ്ങൾ മാളിക, റാഫി പള്ളിപ്പുറം, സെഡ് എ കയ്യാർ തുടങ്ങിയവർ സംബന്ധിച്ചു