
കാഞ്ഞങ്ങാട് :കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനം അനുസരിച്ചു കേരളത്തിലെ എല്ലാ ലൈബ്രറികളും ഹരിത വർക്കരണം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി വെള്ളിക്കോത്തെ വിദ്വാൻ വി കുഞ്ഞിലക്ഷ്മി ‘അമ്മ ഗ്രന്ഥാലയം ഹരിതവത്കരിച്ചതായി പ്രഖ്യാപിച്ചു. ലൈബ്രറി റൂമിൽ നടന്ന ചടങ്ങിൽ പി രാധ ടീച്ചർ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മെമ്പറും വെള്ളിക്കോത്ത സ്കൂൾ റിട്ട.ഹെഡ് മാസ്റ്ററുമായ ശ്രീ കൃഷ്ണൻ മാസ്റ്റർ സംസാരിച്ചു, ലൈബ്രേറിയൻ ഗീത സ്വാഗതവും, മഹാകവി കുഞ്ഞിരാമൻ നായരുടെ പൗത്രൻ മുരളീധരൻ വടയക്കളം നന്ദിയും പറഞ്ഞു.
Tags: Green Library news