The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ 3 പ്രതികൾക്കും വധശിക്ഷ

തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71 വയസുകാരിയായ ശാന്തകുമാരിയെ മൂന്ന് പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്.

2022 ജനുവരി 14നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. കോവളം സ്വദേശികളായ റഫീബ ബീവി മകന്‍ ഷഫീഖ്, സുഹൃത്ത് അല്‍ അമീന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇവര്‍ ശാന്തകുമാരിയുടെ അയല്‍വാസികള്‍ കൂടിയായിരുന്നു. കൊലപാതകത്തില്‍ പ്രതികള്‍ക്കുള്ള പങ്ക് തെളിഞ്ഞെന്നും തെളിവുകള്‍ പര്യാപ്തമാണെന്നും കോടതി പറഞ്ഞു. തെളിവുനശിപ്പിക്കാനും ഒളിവില്‍ പോകാനും പ്രതികള്‍ നടത്തിയ ശ്രമങ്ങളും കോടതി ചൂണ്ടിക്കാട്ടി.

2020 ല്‍ പതിനാലുകാരിയെ കൊലപ്പെടുത്തിയെ കേസും ഇവര്‍ക്കെതിരെയുള്ളതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ശാന്തകുമാരിയുടെ അയല്‍വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികള്‍ വാടകവീട് ഒഴിയുന്ന ദിവസം ശാന്തകുമാരിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Read Previous

മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Read Next

തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി; കേരളത്തിൽ അടുത്ത 5 ദിവസംഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!