ദേശീയ കമ്പഡി താരമായ അദ്ധ്യാപികയുടെ മരണം, ഭർത്താവും മാതാവും കുറ്റക്കാർ.
ദേശീയ കമ്പഡി താരവും കായിക അദ്ധ്യാപികയുമായിരുന്ന ബേഡകത്തെ പ്രീതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന് 9 വർഷവു ഭർതൃമാതാവിന് 3 വർഷവും കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുംവിധിച്ചു കൊണ്ട് കാസർകോട് ആഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് (ഒന്ന്) ജഡ്ജ് എ മനോജ് ഉത്തരവായി.ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട്ടെ പുറവുകര രാകേഷ് കൃഷ്ണ (38) മാതാവ് ശ്രീലത (59) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.കേസിലെ രണ്ടാം പ്രതിയായിരുന്ന രാകേഷ് കൃഷ്ണയുടെ പിതാവ് രമേശൻ വിചാരണകിടയിൽ മരണപ്പെട്ടിരുന്നു. 2017 ഓഗസ്റ്റ് 18 നാണ് പ്രീതിയെ വീട്ടിലെ ഹാളിലെ സ്റ്റെയർകേസിൻ്റെ കൈവരിയിൽ ചൂരിദാർ ഷാളിൽ കെട്ടിതൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ആദ്യം അന്വേഷണം നടത്തിയത് അന്നത്തെ ബേഡകം എസ്.ഐ ആയിരുന്ന എ.ദാമോദരനായിരുന്നു. കാസർകോട് ഡിവൈ എസ്.പി.എം.വി സുകുമാരനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസ്സിൽ പ്രോസ്സിക്യൂഷന് വേണ്ടി അഡീഷണൽ ഗവഃ പ്ലിഡർ ഇ. ലോഹിതാക്ഷനും അഡ്വ.ആതിര ബാലനും ഹാജാരായി