അധ്യാപക പ്രസ്ഥാനത്തിൻ്റെയും ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെയും ആദ്യകാല പ്രവർത്തകനും സംഘാടകനുമായ മടിക്കൈ ആലൈയിയിലെ ടി വി കുഞ്ഞാമൻ മാസ്റ്റർ (90) അന്തരിച്ചു. വടക്കൻ കേരളത്തിൽ അധ്യാപക പ്രസ്ഥനവും, ലൈബ്രറി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിസ്തൂല സേവനമനുഷ്ടിച്ച വ്യക്തിയായിരുന്നു ടി വി കുഞ്ഞാമൻ മാസ്റ്റർ. പുരോഗമന പ്രസ്ഥാനത്തിൻ്റെ സജീവ പ്രവർത്തകനും സഹചാരിയുമായിരുന്നു.ഗ്രന്ഥശാല ചരിത്രത്തിൽ അവിസ്മരനീയ സ്ഥാനമാണ് ടി വി കുഞ്ഞാമൻ മാസ്റ്റർക്കുള്ളത്. വടക്കേ മലബാറിൽ ഗ്രന്ഥശാലകൾ ശക്തിപ്പെടുത്തുന്നതിൽ അനിഷേധ്യ നേതൃത്വ പങ്ക് വഹിച്ചു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ പ്രസിഡൻ്റായി പത്ത് വർഷക്കാലം പ്രവർത്തിച്ചു. ജില്ലയിലെ ഗ്രന്ഥശാലകളെ ശാക്തീകരിക്കുന്നതിൽ പ്രധാന വഹിച്ചു. ഗ്രന്ഥശാല കൺട്രോൾ ബോർഡ് അംഗമായും പ്രവർത്തിച്ചു. മടിക്കൈ പബ്ലിക് റീഡിംങ് റൂം ആൻറ് ലൈബ്രറിയുടെ സംഘാടകനും അരനൂറ്റാണ്ടുകാലം സെക്രട്ടറി, പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. മടിക്കൈ പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയത്തെ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമാക്കിയതിൽ കുഞ്ഞാമൻ മാസ്റ്റർക്ക് അനിഷേധ്യ സ്ഥാനമുണ്ട്. മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായിരുന്നു.
ഭാര്യ: ചന്ദ്രമതി. മക്കൾ: അനിൽകുമാർ (ഗൾഫ് ),അജിതകുമാരി. മരുമക്കൾ : ബാലകൃഷ്ണൻ, രഞ്ജിനി. സഹോദരങ്ങൾ: മീനാക്ഷി, കല്യാണി, കുഞ്ഞിക്കോരൻ, പരേതരായ അമ്പാടി, ജാനകി.