നീലേശ്വരം: പള്ളിക്കര റെയിൽവേ മേൽപാലത്തിൽ ബൈക്കിന് പിറകെ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ബസിലെ ഡ്രൈവർ ഇരിക്കൂർ നിലാമുറ്റം മഖാമിന് സമീപം എട്ടക്കയം സ്വദേശി കെ.വി.ഹുസൈൻ കുട്ടി(59) ആണ് മരിച്ചത്. മകൻ ഫൈസൽ (29) ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ തീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്.
അതേസമയം ഇവരെ ഇടിച്ചിട്ട് ശേഷം നിർത്താതെ പോയ മാരുതി സെൻ കാര് ബംഗളത്തെ വർക്ക് ഷോപ്പിൽ നിന്നും പോലീസ് കണ്ടെടുത്തു. മാവുങ്കാൽ സ്വദേശിയും ടിപ്പർ ഡ്രൈവറുമായ ഹൃഷികേശിന്റെ കെ എൽ13 എഫ് 8344 നമ്പർ മാരുതി സെൻ കാറാണ് വർക്ക്ഷോപ്പിൽ നിന്നും നീലേശ്വരം എസ് ഐ മധുസൂദനൻ മടിക്കൈയും സംഘവും കണ്ടെടുത്തത്. സിവിൽ പോലീസ് ഓഫീസർമാരായ പ്രഭേഷ് കുമാർ, പ്രദീപൻ കോതോളി, സനീഷ് എന്നിവരും കാർ കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.
ഇന്നലെ രാത്രി 12.30 മണിയോടെ അപകടമുണ്ടായത്. മംഗ്ലൂരിലെ ബന്ധുവിൻ്റെ മരണവീട്ടിൽ പോയി തിരിച്ചു വരികയായിരുന്നു അപകടത്തിൽപെട്ടവർ. പ്രവാസിയായ ഹുസൈൻ കുട്ടി നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് കോളേജ് ബസ് ഡ്രൈവറായത്. അപകടത്തിൽ പരിക്കേറ്റ മകൻ ഫൈസൽ കഴിഞ്ഞ മാസം 26 ന് ആണ് കർണ്ണാടക മടിക്കേരി സ്വദേശിനിയെ വിവാഹം ചെയ്തത്.വാഹനഅപകടത്തെ തുടർന്ന് പരിക്കേറ്റ ഇരുവരെയും അതുവഴി വന്ന വാഹനയാത്രക്കാരും നാട്ടുകാരുമാണ് ആദ്യം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചത് പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള . യാത്രാമധ്യേ ഹുസൈൻ കുട്ടി മരണപ്പെട്ടു. ഭാര്യ: എ.പി.സൈബുന്നീസ .മക്കൾ: ഫാസില, പഫ്സീന, ഫസലത്തുന്നീസ, ഫൈസൽ. മരുമക്കൾ: റാസിക്, മുഫീർ, ഹാഷിർ ,ഹഷുറ. സഹോദരങ്ങൾ: ഹാരിസ്, സാബിത്ത് ,ആയിഷ, ഖദീജ, റഹ്മത്ത്, സുബൈദ, സെറീന, റാബി, മറിയം .