തായന്നൂർ: എലിവിഷം അകത്ത് ജന്മി ചികിത്സയിലിരിക്കെ മരണപ്പെട്ട തായന്നൂരിലെ നഴ്സിംഗ് വിദ്യാർത്ഥിനി ദർശനയുടെ മൃതദേഹം തായന്നൂരിലെത്തിച്ചു സംസ്കരിച്ചു. രാവിലെ 6.45 മണിയോടെയാണ് എറണാകുളത്തു നിന്നും മൃതദേഹം കൊണ്ടുവന്ന് ചെരളത്തെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചത്.തായന്നൂർ ചെരളത്തെ
അംബുജാക്ഷൻ്റെയും മടിക്കൈ കക്കാട്ടെ പത്മിനിയുടെയും മകളായ ദർശന
മംഗളൂരുവിലെ സ്വകാര്യ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു. ഈ മാസം 9 നാണ് മംഗളുരുവിലെ കോളേജ് ഹോസ്റ്റലിൽ ദർശനയെ വിഷം കഴിച്ച നിലയിൽ കണ്ടത്.