The Times of North

Breaking News!

മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്   ★  ബാലന്‍ കെ. നായരുടെ മകൻ നടൻ മേഘനാഥൻ അന്തരിച്ചു   ★  നാസ്ക ഇരുപതാം വാർഷികം ഡിസംബർ 1ന് 4മണിക്ക് ദുബായിയിൽ   ★  കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർ   ★  ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുമ്പളയിൽ

‘തമിഴക വെട്രി കഴകം’ ദളപതി വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

നടൻ വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്.

2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും വിജയ് പ്രസ്താവനയിലൂടെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പാര്‍ട്ടിയുടെ ലോഗോയും കൊടിയും പുറത്തുവിടും.വരുന്ന ഏപ്രിലില്‍ പാര്‍ട്ടി ആദ്യ സമ്മേളനം നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

Read Previous

ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർകോട് ജില്ലാ സമ്മേളനം ശനിയാഴ്ച്ച തുടങ്ങും.

Read Next

ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം; സ്റ്റേ ആവശ്യം തള്ളി അലഹബാദ് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73