കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുർബലമായതോടെ കഴിഞ്ഞ കുറച്ചു ദിവസമായി ശക്തമായിരുന്ന മഴയുടെ തീവ്രത കുറഞ്ഞു. വരും ദിവസങ്ങളിൽ സാധാരണ മഴ ലഭിക്കാൻ സാധ്യത
ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം അതി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് വൈകുന്നേരത്തോടെ ‘റെമാൽ’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു നാളെ അർധ രാത്രിയോടെ ബംഗ്ലാദേശ് – പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖേപുപാറ ക്കും ഇടയിൽ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 130 km വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.