The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

വെള്ളാട്ട് ചുഴലിക്കാറ്റിൽ വ്യാപക നാശം നിരവധി വീടുകൾ തകർന്നു

ചെറുവത്തൂർ:ക്ലായിക്കോട് വെള്ളാട്ട് പ്രദേശങ്ങളിൽ ബുധൻ രാത്രിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം പത്തോളം വീടുകൾ ഭാഗികമായി തകർന്നു.കാർഷിക വിളകളും നശിച്ചു. രാത്രി 11 മണിയോടെയാണ് ഈ പ്രദേശത്ത് വ്യാപകമായി കാറ്റ് വീശിയടിച്ചത്.വൻ മരങ്ങൾ കൂട്ടത്തോടെ റോഡിലേക്ക് പൊട്ടി വീണതിനാൽ വെള്ളാട്ട് അങ്കണവാടി -ക്ലായിക്കോട് തീരദേശ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇ പി രാഘവൻ, പി പി ശ്രീധരൻ, ടി കണ്ണൻകുഞ്ഞി, ഇ പി കാരിച്ചി , പി പി ലളിത, ഇ പി കുമാരൻ, കെ മഹേഷ്‌ തുടങ്ങിയവരുടെ വീടുകൾക്ക് മുകളിൽ മരം വീണു.വൈദ്യുതി തൂണുകൾക്കും ലൈനുകൾക്കും നാശമുണ്ട്. ഇതോടെ ഈ ഭാഗങ്ങളിൽ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്.

Read Previous

പനി ബാധിച്ച് യുവതി മരണപ്പെട്ടു

Read Next

പുതുക്കൈയിലും ചുഴലിക്കാറ്റിൽ വ്യാപക നാശം, ആലിങ്കീഴിൽ മരം പൊട്ടി വീണു ഗതാഗതം തടസ്സപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73