ഇന്ന് പുലർച്ച ഉണ്ടായ ചുഴലിക്കാറ്റിൽ നീലേശ്വരം നഗരസഭയിലെ ചാത്തമത്ത്, പാലായി ഭാഗങ്ങളിൽ വൻ നാശം വിതച്ചു. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി വീണു നിരവധി വീടുകൾ ഭാഗികമായി തകർന്നു ചാത്തമത്ത് എ യു പി സ്കൂളിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. റോഡ് ഗതാഗതം തടസ്സപ്പെട്ടു നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകർന്നുവീണു, വൈദ്യുതി താറുമാറായി. ഇന്ന് പുലർച്ചെ gtയോടുകൂടിയായിരുന്നു ചുഴലിക്കാറ്റ് നാശം വിതച്ചത് . പി അമ്പു,എ കെ സുശീല , സി കെ ബാലൻ, സി കെ രവി പ്രേമസുധ എന്നിവരുടെ വീടുകളിലേക്ക് മരം വീണ് ഭാഗികമായി തകർന്നു. പാലായി കരപ്പാത്ത് തുടങ്ങിയ ഭാഗങ്ങളിലും നിരവധി തെങ്ങുകളും മരങ്ങളും കടപുഴകിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.