The Times of North

Breaking News!

പ്രതിസന്ധികളെ മുറിച്ച് കടന്ന് യാത്ര ചെയ്തവ്യക്തിയായിരുന്നു മുൻ മന്ത്രി എൻ.കെ.ബാലകൃഷ്ണൻ: മുല്ലപ്പള്ളി രാമചന്ദ്രൻ   ★  പരപ്പ ബ്ലോക്കിന് ദേശീയ പുരസ്കാരം;പ്രധാനമന്ത്രിയുടെ പൊതു ഭരണ മികവിനുള്ള പുരസ്കാരം ജില്ലാ കളക്ടർ ന്യൂഡൽഹിയിൽ ഏറ്റുവാങ്ങും   ★  ബിജെപി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു   ★  മലയാളം ഓപ്പൺ അക്കാദമി സാഹിത്യപുരസ്‌കാരം പി.വി.ഷാജികുമാറിന്   ★  വായനാകളരി സംഘടിപ്പിച്ചു   ★  ഓൺലൈൻ തട്ടിപ്പിൽ ഒന്നേമുക്കാൽ കോടി രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ   ★  ടിരുദ്ര ഉദുമ ജേതാക്കൾ   ★  ജനാധിപത്യത്തിൻ്റെ നെടു തൂണുകൾ അപകടത്തിലായതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി: പ്രൊഫസർ.കാനാ എം.സുരേശൻ   ★  കരിന്തളം തോളേനിയിലെ വെള്ളച്ചി അന്തരിച്ചു   ★  ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

വികസനമുരടിപ്പിലേക്ക് നീലേശ്വരത്തെ തള്ളിയിട്ട എൽ ഡി എഫ് സമൂഹത്തിന് ശാപം

നീലേശ്വരം : പഴയ കാലത്ത് ജനകീയ കൂട്ടായ്മയിലൂടെ നീലേശ്വരത്തെ വികസനപാതയിലേക്ക് നയിച്ച ജനസമൂഹത്തെ, എൽ ഡി എഫ് ഭരണം ഏറ്റെടുത്തത് മുതൽ കഴിഞ്ഞ 24 വർഷക്കാലമായി തുടർഭരണം നടത്തി വികസന മുരടിപ്പിൻ്റെ പാരമ്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതിന് നേതൃത്വം കൊടുത്ത എൽഡിഎഫ് നഗരസഭ ഭരണസമിതി നാടിന് ശാപമായി മാറിയിരിക്കുകയാണെന്നും നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് നേതൃയോഗം അഭിപ്രായപ്പെട്ടു.

ജനുവരി 25 ന് കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിൽ ഡിസിസി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോൺഗ്രസ്സ് നേതാവും മുൻ എം എൽ എയുമായ കെ. പി. കുഞ്ഞിക്കണ്ണൻ അനുസ്മരരണ സമ്മേളനം വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.

മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനനൻ അദ്ധ്യക്ഷത വഹിച്ചു.

ഡി സി സി വൈസ് പ്രസിഡൻ്റ് അഡ്വ കെ.കെ. രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ, ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി. രാമചന്ദ്രൻ, നഗരസഭ യു ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ഇ ഷജീർ ,വി.കെ. രാമചന്ദ്രൻ, പി. അരവിന്ദാക്ഷൻ, എം. വി ഭരതൻ, കെ. വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പി. രതീഷ് സ്വാഗതവും, കെ.പി. ശശി നന്ദിയും പറഞ്ഞു.

Read Previous

സാഗർ ചാത്തമത്ത് ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് 

Read Next

നരിമാളത്തെ കെ വി ചന്ദ്രൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73