ഹോട്ടൽ വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും വ്യാപാര മേഖലയിൽ വാടകയിനത്തിൽ കേന്ദ്ര സംസ്ഥാന സർക്കാർ നടപ്പിലാക്കിയ 18 ശതമാനം ജി.എസ്.ടി. പിൻവലിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് കെ. അഹമ്മദ് ഷെരീഫ് ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം മേഖലയിലെ ഹോട്ടൽ വ്യാപാരികളുടെ യോഗം നീലേശ്വരം വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീലേശ്വരം യൂണിറ്റ് പ്രസിഡൻ്റ് കെ.വി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി,
നീലേശ്വരം യൂണിറ്റ് ജനറൽ സെക്രട്ടറി എ. വിനോദ് കുമാർ, പരിപ്പുവട പ്രകാശൻ, കെ. രഘുവീര പെ, സി.എച്ച്. സുബൈർ എന്നിവർ സംസാരിച്ചു. നീലേശ്വരം മേഖലയുടെ ചെയർമാനായി
കെ. രഘുവീരപൈയെയും ജനറൽ കൺവീനറായി പരിപ്പുവട പ്രകാശനേയും തിരഞ്ഞെടുത്തു.