സി പിഎം മടിക്കൈ സെന്റർ ലോക്കൽ കഹമ്മിറ്റിയുടെ നേതൃത്വത്തിൽ എരിപ്പ് വയലിൽനടത്തിയ വെള്ളരി കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. ഏരിയാ സെക്രട്ടറി എം രാജൻ വിളവെടുപ്പുദ്ഘാടനം ചെയ്തു. എൻ കെ കൃഷ്ണൻ അധ്യക്ഷനായി. കെ പി ചന്ദ്രൻ, ഇ കെ കുഞ്ഞികൃഷ്ണൻ, ടി കെ സുഭാഷ്, എ വി രാജൻ, കെ ജെ ജോസ്, പി നാരായണൻ എന്നിവർ സംസാരിച്ചു. കെ എം ഷാജി സ്വാഗതം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തുടനീളം ആരംഭിച്ച വിഷ രഹിത, ജൈവ പച്ചക്കറി പരിപാടിയുടെ ഭാഗമായി ജില്ല സെക്രട്ടറിയായിരുന്ന എം വി ബാലകൃഷ്ണൻമാസ്റ്റർ വിത്തിട്ട വെള്ളരിയാണ് വിളവെടുത്തത്.