ഗൃഹസന്ദർശനത്തിന് എത്തിയ സി പി എം നേതാക്കൾക്ക് നേരെ അമ്പലത്തറയിൽ ഉണ്ടായ ബോംബെറിൽ സ്ത്രീക്ക് പരിക്കേറ്റു
കൊലപാതകം ഉൾപ്പെട നിരവധി കേസിൽ പ്രതിയായ സിപിഎം പ്രവർത്തകൻ അമ്പലത്തറ ലാലൂരിലെ രതീഷ് എന്ന മാന്തി രതീഷാണ് ബോംബറിഞ്ഞത്.
തിങ്കളാഴ്ച രാത്രി 9 മണിയോടെ പാറപ്പള്ളി കണ്ണോത്ത് തട്ടിലെ സെമീറിൻ്റെ വീട്ടിൽ ഗൃഹസന്ദർശനത്തിനിടെയാണ് സംഭവം. സെമിറിൻ്റെ അയൽവാസിയായ ആമിന എന്ന സ്ത്രിക്ക് പരിക്കേറ്റു.ഇവരെ കാഞ്ഞങ്ങാടെ ആശുപത്രിലേക്ക് മാറ്റി.
ലോക്കൽ സെക്രട്ടറിമാരായ അനൂപ് ഏഴംമൈൽ, ബാബുരാജ് ,ഡി വൈ എഫ് ഐ മേഖല സെക്രട്ടറി അരുൺ, ബാലകൃഷ്ണൻ എന്നിവർക്ക് നേരെ ബോബെറിഞ്ഞത്. സംഭവത്തിൽ സംഭവത്തിന് ശേഷം രതീഷ് ഓടി രക്ഷപ്പെട്ടു.അമ്പലത്തറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Tags: bomb blast news