പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസിന് നേരെ അക്രമം. പതാക കീറി കളയുകയും
എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും ഓഫീസിനകത്തെ കസേരകളുള്‍പ്പെടെയുള്ളവ അടിച്ചു തകര്‍ക്കുകയും ചെയ്തു. സിപിഎംതാമരകുളങ്ങര ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിരമാണ് വാതിൽ തകർത്ത് അകത്ത് കയറിയ അക്രമികള്‍ തകർത്തത്. സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും പതാകകൾ കീറി നശിപ്പിക്കപ്പെട്ട നിലയിലാണ്. ഓഫീസിനകത്തും പുറത്തുമുണ്ടായിരുന്ന എല്‍ഡിഎഫ് കാസറഗോഡ് പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തയ്യാറാക്കിയിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളുള്‍പ്പെടെ അക്രമികൾ നശിപ്പിച്ചു.
ഫ്‌ളക്‌സ് ബോര്‍ഡുകളില്‍നിന്നും സ്ഥാനാര്‍ഥിയുടെ തല വെട്ടിമാറ്റിയ നിലയിലായിരുന്നു. തീരദേശ റോഡ്, എടാട്ട്തൃക്കൈ മഹാവിഷ്ണു ക്ഷേത്രം, ഏഴിലോട്, എടാട്ട്പറമ്പത്ത് തുടങ്ങിയ പ്രദേശങ്ങളിലെ എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിലാണ്
വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ച് അന്വേഷണം തുടങ്ങി. പയ്യന്നൂർ എംഎല്‍എയുള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി.