കോട്ടപ്പുറത്ത് നടക്കുന്ന സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടി തോരണങ്ങൾ നശിപ്പിച്ചു. കോട്ടപ്പുറം പാലം മുതൽ മദ്രസ വരെ റോഡിൻറെ ഇരുഭാഗങ്ങളുമായി സ്ഥാപിച്ച സിപിഎമ്മിന്റെ കൊടിയും തോരണങ്ങളുമാണ് ഇന്നലെ രാത്രി നശിപ്പിച്ചത്. സംഭവത്തിൽ സമ്മേളന സംഘാടകസമിതി കൺവീനർ പി പി മുഹമ്മദ് റാഫി നീലേശ്വരം പോലീസിൽ പരാതി നൽകി. മുസ്ലിം ലീഗിൻറെ ശക്തി കേന്ദ്രമായിരുന്ന കോട്ടപ്പുറത്ത് സിപിഎമ്മിന്റെ മുന്നേറ്റത്തിൽ വിറളി പൂണ്ടവരാണ് കൊടി തോരണങ്ങൾ നശിപ്പിച്ചതിന് പിന്നിലെന്ന് സിപിഎം കേന്ദ്രങ്ങൾ ആരോപിച്ചു.