പരപ്പ: സി പി ഐ (എം) നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പരപ്പയിൽ നടത്തിയ ജില്ലാ തല നാടൻ പാട്ട് മത്സരം പരപ്പ യ്ക്ക് സന്തോഷപ്പെരുമഴയായി. ചുട്ടുപ്പൊളളുന്ന ചൂടിൽ നാടൻ പാട്ടിന്റെ ഈരടികൾ സായാഹ്നത്തെ വർണ്ണാഭമാക്കിയപ്പോൾ സന്തോഷപ്പെരുമഴയിൽ പരപ്പ ക്ക് അത് ഉത്സവ ദിനമായി ‘ജില്ലയിലെ എട്ട് പ്രഗത്ഭ ടീമുകളാണ് മാറ്റുരച്ചത്. വിധി നിർണ്ണയ കമ്മറ്റിക്ക് ചോലും അത്ഭുതമുളവാക്കിയ പ്രകടനമാണ് നടന്നത്. നാടൻ പാട്ടുകാരൻ സുഭാഷ് അറുകരയുടെ ഉൽഘാടന പ്രസംഗവും പാട്ടു കൂടിയായപ്പോൾ ജനമൊന്നാകെ ഒപ്പം പാടി. സംഘാടക സമിതി ചെയർമാൻ ഏ ആർ.രാജു അധ്യക്ഷനായി. പാറക്കോൽ രാജൻ എം.വി.രതീഷ് . വിനോദ് പന്നിത്തടം’. വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൺവീനർ ഏ ആർ. വിജയകുമാർ സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം ഏരിയാ സെക്രട്ടറി എം.രാജൻ ഉൽഘാടനം ചെയ്തു. ജില്ലാക്കമ്മറ്റിയംഗം എം. ലക്ഷ്മി ക്യാഷ വാർഡുകൾ വിതരണം ചെയ്തു. കരു വക്കാൽ ദാമോദരൻ . ടി.വി. ശാന്ത സംസാരിച്ചു.നാടൻ പാട്ട് മത്സരത്തിൽ പൊലിക നാടൻ കലാ സംഘം കളക്കര ഒന്നാം സ്ഥാനവും അയ്യങ്കാളി സാംസ്ക്കാരിക വേദി കണ്ണാടിപ്പാറ രണ്ടാം സ്ഥാനവും റിഥം ഫോക്ക് ബാന്റ് മടിക്കൈ മൂന്നാം സ്ഥാനവും നേടി